in PH 2024(Poems) Poems - English Poems - Malayalam Poems by Dr Hasseena Begum

Seeds Born in Nature/പ്രകൃതിയ ൊരുക്ുും കൊ ് മണികൾ

By Dr Hasseena Begum

When nature and man become one, future generations also become sustainable. When the shelter stalks are lost, the seeds that fill the soil grow into green leaves and the mortal prepares a shelter….

If you make the soil your love, flowers will bloom in the soil.

When a thousand flowers bloom in the mist, the fountains of cordial affection will change, and the silver thread of peace will shine in the light of sun.

Nature’s children learn nature from nature Love and affection

Those who are born with love rest their heads on nature’s heart…..

The natures bells are falling one by one and those with different dreams are being reborn in that lap…..

Nature is opening the gates of heaven, pouring virtues and showing beauty.

പ്രകൃതിയൊരുക്കും കായ് മണികൾ   

 

 പ്രകൃതിയും മനുഷ്യനും ഒന്നാകുമ്പോൾ

ഭാവി തലമുറയും സുസ്ഥിര മേകുന്നു.

അഭയ തുരുത്തുകൾ

നഷ്ടമാകുമ്പോൾ

മണ്ണിൽ നിറയും വിത്തുകൾ

ഹരിത പത്രങ്ങളായ്

വിരിഞ്ഞ്

അഭയകേന്ദ്രം ഒരുക്കുന്നു

മർത്യനെന്നും….

 

 

മണ്ണിനെ പ്രാണേശ്വരി

യാക്കിയാൽ

മണ്ണിൽ പൂക്കും പലവിധ

ഗന്ധങ്ങൾ

മനസ്സിലവ താളമായ്

പെയ്തിടും

നെഞ്ചിൽ വിരിയും ഓരോ

മോഹങ്ങൾ

കാറ്റിൽ സ്നേഹ സംഗീതം

പാടിടും…..

നറുമണം പരത്തി ഒരായിരം പുഷ്പങ്ങൾ

വിരിയുമ്പോൾ

സൗഹാർദ്ദ വാത്സല്യ ഉറവയായവ മാറിടും

സമാധാനത്തിൻ വെള്ളി

നൂൽ ഇളം വെയിലിൽ

വെട്ടിതിളങ്ങിടും….

പ്രകൃതിതൻ മക്കൾ പ്രകൃതിയിൽ നിന്നും

പ്രകൃതിയെ പഠിക്കുന്നു

സ്നേഹ വാൽസല്യം കൂടപ്പിറപ്പായവർ

പ്രകൃതിതൻ മാറിൽ

തല ചായ്ച്ചുറങ്ങുന്നു…..

 

കായ് മണികൾ ഓരോന്നായ് പൊഴിയവേ

ഉണരുന്നു വേറിട്ട സ്വപ്നവുമായവർ

മടിതട്ടിൽ പുനർ

ജനിക്കുകയാണവർ…..

 

പ്രകൃതി പ്രാണനായ്

പുൽകി

സ്വർഗ കവാടം തുറക്കുകയാണല്ലോ

പുണ്യങ്ങൾ പകർന്നിടും

സുകൃതമായ് തെളിയുകയാണെൻ

പ്രകൃതി…. എൻ പ്രകൃതി.

 

ഡോ.ഹസീനാ ബീഗം

അബുദാബി.