in Genre - Environment Genre - Hope PH 2023(Poems) Poems - Malayalam Poems by Sony Velukaran

9 Haiku Poems

By Sony Jose Velukkaran

ഒൻപത് ഹൈക്കു കവിതകൾ

 

1.

അവൾ പറഞ്ഞു,

വരുന്നിതാ കാന്തൻ  –

കെടാതെ രാത്രി വിളക്ക്

2.

മരുഭൂമികകളിൽ

പൊള്ളിയ കാലടികൾ

നാട്ടിലൊരു തുലാമഴ

3.

ഉറക്കച്ചടവോടെ

അവൾ അടുക്കളയിലേയ്ക്ക്  –

ഉത്തരത്തിലൊരു പല്ലി !

4.

പ്രകാശം പരത്തിയൊരു

പെണ്‍കുട്ടി; ഇരുളിൽ

തിളങ്ങും ചെന്നായ്ക്കണ്ണ്

5.

മണ്ണിലാഴും വേരുകളിൽ

ഭൂമിതന്‍ കണ്ണീരുപ്പ്

കൈ വിരിച്ചൊരു മരം !

6.

വേനലിൽ  മഴപ്പെയ്ത്ത് !

ചിറകുകളൊതുക്കി

ഒരു കാട്ടുനീലി.

(* കാട്ടുനീലി –  ദേഹവും വാലും കടും നീലയായുള്ള ഒരിനം ആണ്‍ തുമ്പി)

7.

വീഴുന്നൊരു മരം

വസന്തമണയുന്നു

ഉടഞ്ഞിതാ കിളിക്കൂട്

8.

യന്ത്രപ്പങ്കകളില്ലാ;

മാമരക്കൈകള്‍

വീശും കുളിര്‍ക്കാറ്റ്‌ !

9.

വരണ്ടുണങ്ങി

കണ്ണീരിറ്റിയീ പുഴ

ഒരൊറ്റപ്പൊന്മാന്‍ !

9 Haiku Poems

 

1.

she said,

Here comes Husband  –

Night light without turning off

2.

In the deserts

Burnt feet

Heavy rainfall back home

3.

Sleepy

She went to the kitchen –

A lizard on the roof !

4.

A girl with bright light

In the dark

Shining wolf eye

5.

In the roots deep in the soil

Salty tears of Earth

A Tree with branches spread !

6.

 Summer Rain !

With closed Wings

A wild blue dragon fly

(* Wild Blue dragon fly – A male species with dark blue body and tail)

7.

A falling tree

It smells like spring

A broken bird’s nest

8.

No Fans  around;

It’s the trees

Blowing cool breeze!

9.

With falling tears

dried up river

A single kingfisher