in Genre - Hope Genre - Imagination PH 2016 (Poems) Poems - Malayalam Poems by Sarju

The Pen-knife/കവിത/ പേനാക്കത്തി

By Sarju

The iron in the blood,

an invisible knife

in the depths.

It won’t rust until death;

yet life has managed to dissolve it.

Unknown to the shirt’s pocket,

not hidden on the waist-belt

an artist’s care  without a cover

or the beast’s instinct,

as an inner strength

in the turns of the road,

in our rowdy times.

Still during the security checks

at the airports,

raising my hands in a gesture of surrender,

pretending to be tickled.

With the poets with

smuggler’s faces,

along with the cut-throat evenings.

ആഴങ്ങളില്‍

അപ്രത്യക്ഷമായൊരു കത്തി.

മരണം വരെ

തുരുമ്പിക്കില്ലെങ്കിലും

ജീവിതം അലിയിച്ചുകളഞ്ഞത്.

ഉടുപ്പിന്റെ കീശയില്‍

അത്ര പരസ്യമാക്കാതെ

അരപ്പട്ടയില്‍

രഹസ്യമാക്കാതെ

കലാപരമായ

കരുതല്‍.

തോലുറയും

മൃഗവാസനയുമില്ലാതെ

വഴിത്തിരുവുകളില്‍

ഊച്ചാളിനേരങ്ങളില്‍

ആത്മബലമായ്.

എങ്കിലും

ആയുധപരിശോധനയില്‍

കീഴടങ്ങിയ പോലെ

കൈകളുയര്‍ത്തിയും

ഇക്കിളി നടിച്ചും

വിമാനത്താവളങ്ങളില്‍

കള്‍ളക്കടത്തുകാരുടെ

മുഖമുള്‍ള കവികള്‍ക്കൊപ്പം

കഴുത്തറുപ്പന്‍ സന്ധ്യകളിലൂടെ.